നടി സ്‌നേഹ ബാബു വിവാഹിതയാകുന്നു; വരന്‍ കരിക്കില്‍ നിന്ന്

കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സ്‌നേഹ ബാബു വിവാഹിതയാകുന്നു. സാമര്‍ത്ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് വരന്‍.

author-image
Lekshmi
New Update
നടി സ്‌നേഹ ബാബു വിവാഹിതയാകുന്നു; വരന്‍ കരിക്കില്‍ നിന്ന്

കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സ്‌നേഹ ബാബു വിവാഹിതയാകുന്നു. സാമര്‍ത്ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് വരന്‍. അഖിലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രണയവാര്‍ത്ത സ്‌നേഹ സ്ഥിരീകരിച്ചത്.

ചിത്രത്തിനു താഴെ കരിക്കിലെ അഭിനേതാക്കളും ആശംസകളറിയിച്ചു. അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ ആശംസ കുറിച്ചു.

കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്‌നേഹ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടു.

marriage actress karikku sneha babu