/kalakaumudi/media/post_banners/930aa6c47792804281582061949450c62f61490d4161296075c29b7932e70197.jpg)
വാര്‍ത്തകളിലും വിവാദങ്ങളിലും ഒരുപോലെ ഇടംപിടിച്ച ചിത്രമാണ് പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ്. പ്രേക്ഷകരുടെ വികാരം വ്രണപ്പെടുത്തിയതിന് ക്ഷമാപണം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്‍തഷിര്‍ ശുക്ല.
ആദിപുരുഷ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ഞാന്‍ അംഗീകരിക്കുന്നു. കൈകള്‍ കൂപ്പിക്കൊണ്ട് ഞാന്‍ നിരുപാധികമായ ക്ഷമാപണം നടത്തുന്നു - ട്വിറ്ററില്‍ കുറിച്ചു.
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിലെ ഹിന്ദി ഡയലോഗുകളും ഗാനങ്ങളും എഴുതിയത് മനോജായിരുന്നു.
രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ ചില സംഭാഷണങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് മാറ്റേണ്ടതായി വന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
