നിസ്സഹായതയും നിരാശയും കലര്‍ന്ന നോട്ടം; ആടുജീവിതം പോസ്റ്റര്‍ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

'ഇരുട്ടിന്റെ അവസാനം വെളിച്ചമുണ്ട്, പ്രതീക്ഷയുടെ അസാധാരണമായ കഥ' എന്ന ക്യാപ്ഷനോടെ ആടുജീവിതം പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്.

author-image
Athira
New Update
നിസ്സഹായതയും നിരാശയും കലര്‍ന്ന നോട്ടം; ആടുജീവിതം പോസ്റ്റര്‍ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

'ഇരുട്ടിന്റെ അവസാനം വെളിച്ചമുണ്ട്, പ്രതീക്ഷയുടെ അസാധാരണമായ കഥ' എന്ന ക്യാപ്ഷനോടെ ആടുജീവിതം പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആടുജീവിതട്ടിന്റ സെക്കന്റ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാര്‍ത്തയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഏപ്രില്‍ പത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.

ബെന്യാമിന്റെ ബെസ്റ്റ് സെല്ലര്‍ നോനവലിനെ ആസ്പദമാക്കിയാണ് ആടുജീവിതം നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് മഹാമാരി സിനിമയുടെ കാരണം സിനിമയുടെ ചിത്രീകരണം നീളുകയായിരുന്നു.

ബ്ലെസ്സിയുടെ സ്വപ്‌ന ചിത്രമായ ആടുജീവിതത്തില്‍ അമല പോളാണ് നായിക. ശോഭാ മോഹനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നു.

 

 

sports updates sports news Latest News