ആ അവസ്ഥയില്‍ നിന്ന് ഇത്തരം അവസ്ഥയില്‍ എത്തിയ എന്റെ ജീവിതം, യുവജനതയ്ക്ക് പാഠമാകട്ടേ...

By Web Desk.01 09 2023

imran-azhar

 

 


ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുടെ വൈകാരികമായ വീഡിയോ. എമിറേറ്റ്‌സ് വിമാനത്തിലെ ബിസിനസ് ക്ലാസില്‍ നിന്നാണ് അഖില്‍ വീഡിയോ പങ്കുവച്ചത്. ഷാര്‍ജയില്‍ ഒരു ഓണപരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടയിലാണ് അഖിലിന്റെ ഫേസ്ബുക്ക് വീഡിയോ.

 

ആരും ശ്രദ്ധിക്കാതെ, അവഗണിച്ച അവസ്ഥയില്‍ നിന്ന് എമിറേറ്റ്‌സിലെ, ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത്, ആവശ്യപ്പെടുന്ന പണം നല്‍കി ക്ഷണിച്ചുകൊണ്ടുപോകുന്ന അവസ്ഥയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് അഖില്‍ പറഞ്ഞു.

 

സംവിധായകനാണെങ്കിലും നാട്ടിലെ ക്ലബുകളില്‍ പോലും വിളിക്കാറില്ല. വിളിക്കുന്നവര്‍ വണ്ടിക്കബലി പോലും തരാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും അഖില്‍ പറയുന്നു. ആ അവസ്ഥയില്‍ നിന്ന് ഇത്തരം അവസ്ഥയില്‍ എത്തിയതാണ് ജീവിതം. അത് യുവജനങ്ങള്‍ക്ക് പാഠമാകട്ടെ എന്നു കരുതിയാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്നും അഖില്‍ പറയുന്നു.

 

ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകണമെന്ന് ആഗ്രഹിച്ചു. അതിനായി കുറെ പരിശ്രമിച്ചു. കുറെ ആളുകളുടെ പരിഹാസങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

2013ല്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയിരുന്നു. അപ്പോഴൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. ആ കാലഘട്ടത്തില്‍ ആരും ഒരു ചെറിയ ക്ലബ്ബില്‍ പോലും ഒരു പരിപാടിക്ക് വിളിച്ചിട്ടില്ല.

 

സിനിമ സംവിധായകനായി, എഴുത്തുകാരനായി. ഒരുപാട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നിട്ട് പോലും നാട്ടിലെ പോലും ഒരു പല ക്ലബ്ബുകളിലും വിളിച്ചിട്ടില്ല. വിളിച്ചവര്‍ പോലും ചെലവ് കാശ് പോലും തരാതിരിക്കുകയാണ് ചെയ്തിട്ടുള്ളത്.

 

ആ കാലഘട്ടത്തില്‍ നിന്നും എമിറേറ്റ്‌സില്‍ ബിസിനസ് ക്ലാസില്‍ ചോദിച്ച പൈസയും തന്ന് ഷാര്‍ജയില്‍ ഒരു പരിപാടിക്ക് വിളിക്കുമ്പോള്‍ വ്യക്തിപരമായി അഭിമാനം ഉണ്ടെന്നും അഖില്‍ പറയുന്നു.

 

 

 

 

എന്റെ ഉണ്ണി, കളി പെണ്ണ്, നൊമ്പരമായി അപര്‍ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

 


സിനിമ, സീരിയല്‍ താരം അപര്‍ണ നായരുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും പ്രേക്ഷകരും. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായിരുന്നു അപര്‍ണ. കുടുംബത്തിന്റെ വിശേഷങ്ങളാണ് അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള നിരവധി നിമിഷങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.

 

അപര്‍ണ അവസാനം പങ്കുവച്ച പോസ്റ്റാണ് എല്ലാവര്‍ക്കും നൊമ്പരമാകുന്നത്. മകള്‍ക്കൊപ്പമുള്ള ചിത്രം, എന്റെ ഉണ്ണി കളി പെണ്ണ് എന്ന കുറിപ്പോടെയാണ് അപര്‍ണ പങ്കുവച്ചത്. അപര്‍ണയുടെ വിയോഗത്തിന് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഈ പോസ്റ്റ്.

 

വ്യാഴാഴ്ട ഏഴ് മണിയോടെയാണ് അപര്‍ണയെ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് തോന്നിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ അപര്‍ണ പങ്കുവച്ചിട്ടുണ്ട്. ആ പഴയ ഞാനല്ല ഇപ്പോള്‍. എന്തെന്നില്ലാതെ കണ്ണ് നിറയുന്നു. ഒറ്റപ്പെട്ടുപോയോ എന്നൊക്കെ തോന്നിപ്പോകുന്നു. വെളിച്ചത്തിലാണെങ്കിലും ഇരുട്ട് പിടിച്ച ലോകത്തിലുള്ളത് പോലെ. എന്തോ പറ്റിയിട്ടുണ്ട്. ആ പഴയ എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട്...

 

ഒരു പോസ്റ്റിന് പശ്ചാത്തലമായി ഈ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്തൊക്കെയോ ദുഖങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ച മട്ടിലുള്ള നിരവധി പോസ്റ്റുകള്‍ അപര്‍ണ പങ്കുവച്ചിട്ടുണ്ട്.

 

നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെ സുപരിചിതയാണ് അപര്‍ണ. മേഘതീര്‍ത്ഥം എന്ന ചിത്രത്തിലൂടെ 2009 ലാണ് അപര്‍ണ സിനിമയില്‍ എത്തിയത്. മുദ്ദുഗൗ, മൈഥിലി വീണ്ടും വരുന്നു, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

 

നിരാഞ്ജനപ്പൂക്കള്‍, ദേവസ്പര്‍ശം, പെന്‍മസാല, ബ്രിട്ടീഷ് ബംഗ്ലാവ്, നല്ല വിശേഷം, കല്‍ക്കി, കടല് പറഞ്ഞ കഥ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു.

 

ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും നിരവധി പരസ്യചിത്രങ്ങളിലൂടെയും അഭിനയിച്ചിട്ടുണ്ട്.

 

 

OTHER SECTIONS