ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ തമിഴിലേക്ക്?

By Web Desk.05 09 2023

imran-azhar

 

 


പ്രദേശിക ഭാഷകളിലെ നടന്മാര്‍ ബോളിവുഡില്‍ അഭിനയിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു, ഒരുകാലത്ത്. എന്നാല്‍, ബോളിവുഡ് താരങ്ങള്‍ തമിഴ്, തെലുങ്ക് പോലെയുള്ള പ്രാദേശിക ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്!

 

വിജയ് ചിത്രം ലിയോയിലൂടെ സഞ്ജയ് ദത്ത് കോളിവുഡില്‍ എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനും തമിഴില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

 

തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ എ ജി എസ് പ്രൊഡക്ഷന്‍സിന്റെ ഉടമ ഐശ്വര്യ കല്പിത, ആമിറിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതാണ് താരത്തിന്റെ കോളിവുഡ് പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം.

 

നിലവില്‍ രണ്ടു ചിത്രങ്ങളാണ് എജിഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്നത്. വിജയ് വെങ്കട് പ്രഭു ചിത്രം ദളപതി 68, ജയം രവി നായകനാകുന്ന തനി ഒരുവന്‍ 2 എന്നീ ചിത്രങ്ങളാണിവ. ഈ ചിത്രങ്ങളില്‍ ഒന്നിലാവും ആമിര്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

 

ഏറ്റവും മികച്ച നടന്മാരില്‍ ഒരാളെ നേരിട്ട് കണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനൊപ്പം കുറിച്ചത്.

 

 

OTHER SECTIONS