14.5 കോടിയുടെ ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചന്‍; അയോധ്യയില്‍ വീട് വെക്കുമെന്ന് സൂചന

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അയോധ്യ നഗരത്തില്‍ വീട് നിര്‍മ്മിക്കുന്നതിനു വേണ്ടി 14.5 കോടി വിലമതിക്കുന്ന 7 സ്റ്റാര്‍ എന്‍ക്ലേവില്‍ വസ്തു സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്.

author-image
Athira
New Update
14.5 കോടിയുടെ ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചന്‍; അയോധ്യയില്‍ വീട് വെക്കുമെന്ന് സൂചന

ഉത്തര്‍പ്രദേശിലെ അയോധ്യ നഗരത്തിലെ പുതിയ എയര്‍പ്പോര്‍ട്ടും നവീകരിച്ച റെയില്‍വെ സ്റ്റേഷനും വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അയോധ്യ നഗരത്തില്‍ വീട് നിര്‍മ്മിക്കുന്നതിനു വേണ്ടി 14.5 കോടി വിലമതിക്കുന്ന 7 സ്റ്റാര്‍ എന്‍ക്ലേവില്‍ വസ്തു സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്.

ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മ്മിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയാണ് വസ്തുവിന്റെ ഡെവലപ്പര്‍.

'തന്റെ മനസില്‍ പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോധ്യയെന്നും അയോധ്യയുടെ ആത്മീയതയും സാംസ്‌കാരിക സമൃദ്ധിയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഭേദിച്ച് ഒരു വൈകാരിക ബന്ധം കെട്ടിപ്പടുക്കുന്നുണ്ട്. ഈ ആത്മീയ തലസ്ഥാനത്ത് ഒരു വീട് നിര്‍മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും' ബച്ചന്‍ പറഞ്ഞു.

Latest News movie news movie updates