/kalakaumudi/media/post_banners/93e081ce052af901061715de6b464e0a771c1db74d700be33dd28d41ec785d6f.jpg)
മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ്. സംവിധായകന്‍ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്.
അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സിദ്ദിഖ്, അപര്‍ണ്ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ആശ ശരത്, ഇന്ദ്രന്‍സ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ആര്‍ട്ട് ഡയറക്ടര്‍ സാബു റാം, സൗണ്ട് ഡിസൈന്‍ രാജാകൃഷ്ണന്‍ എം ആര്‍, കോസ്റ്റും ഡിസൈനര്‍ സമീറ സനീഷ്, മേക്ക് അപ് റഹീം കൊടുങ്ങല്ലൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക് ഡിസൈന്‍.