/kalakaumudi/media/post_banners/dcbddc5f545b6c652f5e02fb87318f4c77237b57b4eea8db24baac58ad75b9d2.jpg)
കൊച്ചി: മലയാളികളുടെ പ്രിയങ്കരനാണ് സംവിധായകനും ആങ്കറായുമായ മാത്തുക്കുട്ടി. താരത്തിന്റെ എന്‍ഗേജ്മെന്റ് വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
അടുത്ത സുഹൃത്ത് രാജ് കലേഷാണ് എന്‍ഗേജ്മെന്റിന് ഒരുങ്ങുന്ന മാത്തുക്കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'മാത്തൂന്റെ കാര്യത്തില്‍ ഒരു തീരുമാനമായി' എന്ന കുറിപ്പോടെയാണ് കലേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന് താഴെ ആരാധകര്‍ മാത്തുക്കുട്ടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ഡോക്ടറായ എലിസബത്ത് ഷാജിയാണ് മാത്തുക്കുട്ടിയുടെ വധു. സ്റ്റേജില്‍ ഡാന്‍സും പാട്ടുമായി മാത്തുക്കുട്ടിയും, എലിസബത്തും, ആര്‍.ജെ സുരാജും, കലേഷുമെല്ലാം ആഘോഷമാക്കുന്നതും സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ കാണാം.
'പുര നിറഞ്ഞു കവിഞ്ഞുനില്‍ക്കുന്ന മാത്തുക്കുട്ടി ഒടുവില്‍ ആ തീരുമാനം എടുത്തു, മാത്തുക്കുട്ടി കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് നിശ്ചയമായി' എന്നു പറഞ്ഞു കൊണ്ടാണ് കലേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ മാത്തുക്കുട്ടിയുടെ വധുവിനേയും കാണാം. ഇതാണ് വധുവായ ഡോക്ടര്‍ എലിസബത്ത് ഷാജി, എന്ന് പറഞ്ഞുകഴിഞ്ഞ്, ആ തല്ലിപ്പൊളിയായ മാത്തുക്കുട്ടിയെ വിവാഹം കഴിക്കാന്‍ കുട്ടിക്ക് താല്പര്യമാണോ എന്നാണ് കലേഷ്, രസകരമായി ചോദിക്കുന്നത്.