/kalakaumudi/media/post_banners/5337a03d248bdbef05b51bf744a48fed5223ab5c9bbc88e47304d0038d4b49c8.jpg)
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വിനായകന്റെ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അനീഷ് ജി. തന്റെ ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
പ്രേക്ഷകര്‍ക്ക് മുന്നില്‍ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്.
അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍ ജന മനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാര്‍ഥ്യമാണ്- എന്ന് അനീഷ് കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മിസ്റ്റര്‍ വിനായകന്‍, ഞാനും നിങ്ങളും ഒരേ ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷവും നില നില്‍ക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയന്‍സിന് മുന്നില്‍ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്.
അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിസാര്‍ ജന മനസുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാര്‍ഥ്യമാണ്.രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം.
അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകള്‍ താങ്കളെ അസ്വസ്തപ്പെടുത്തുകയും ചെയ്യുന്നത്.
നല്ലൊരു അഭിനേതാവ് എന്ന നിലയില്‍ നിങ്ങളോടുള്ള ഇഷ്ടം വെച്ചു കൊണ്ടുതന്നെ പറയട്ടെ. താങ്കളുടെ ഈ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയി.
കഴിഞ്ഞ ദിവസം ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്.
'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു.
അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്' - വിനായകന്‍ ലൈവില്‍ ചോദിച്ചു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ താരം പോസ്റ്റ് വലിച്ചിരുന്നു. ഇതിനോടകം തന്നെ വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്.