വെറും മൂന്നു ദിവസം, ആനിമലിന് റെക്കോഡ് കളക്ഷന്‍, ഷാരൂഖിനൊപ്പം രണ്‍ബീറും

By Web Desk.04 12 2023

imran-azhar

 

 

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആനിമന് മൂന്ന് ദിവസം കൊണ്ട് 200 കോടിയിലധികം കളക്ഷന്‍. ഡിസംബര്‍ 1 ന് റിലീസ് ചെയ്ത ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചു.

 

ചിത്രത്തിന്റെ മൂന്നാം ദിന കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മൂന്നാം ദിനത്തില്‍ ചിത്രം 72.50 കോടി രൂപയാണ് കളക്ട് ചെയ്തത്.

 

മൂന്ന് ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം 202.57 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയി ആനിമല്‍ മാറുന്നു.

 

ആദ്യ മൂന്ന് ദിനം കൊണ്ട് ഷാരൂഖ് ഖാന്റെ പഠാന്‍ സ്വന്തമാക്കിയത് 166.75 കോടി രൂപയാണ്. ജവാന്‍ മൂന്ന് ദിവസം കൊണ്ട് നേടിയത് 206.06 കോടി രൂപയാണ്.

 

ആനിമല്‍ ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് കലക്ട് ചെയ്തത് 63.80 കോടി രൂപയാണ്. ചിത്രം ഹിന്ദിയില്‍ നിന്നു മാത്രം നേടിയത് 54.75 കോടി രൂപയും.

 

തെലുഗുവില്‍ നിന്നും 8.55 കോടി രൂപയും തമിഴില്‍ നിന്നും 40 ലക്ഷം രൂപയും കന്നഡയില്‍ നിന്നും 9 ലക്ഷവും മലയാളത്തില്‍ നിന്നും ഒരു 1 ലക്ഷം രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്.

 

 

OTHER SECTIONS