ബോളിവുഡ് ചിത്രം 'അനിമല്‍' ജനുവരി 26 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

ബോളിവുഡ് ചിത്രം 'അനിമല്‍' ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 26 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും.

author-image
Athira
New Update
ബോളിവുഡ് ചിത്രം 'അനിമല്‍' ജനുവരി 26 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

ബോളിവുഡ് ചിത്രം 'അനിമല്‍' ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 26 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് അനിമല്‍. 'അര്‍ജുന്‍ റെഡ്ഡി', 'കബീര്‍ സിങ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത സിനിമ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്തത്.

ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തില്‍ 800 കോടിയ്ക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തത്. അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ എഡിറ്ററും സംവിധായകനായ സന്ദീപ് റെഡ്ഡിയാണ്. ഒരുപാട് പോസിറ്റീവും നെഗറ്റീവും അഭിപ്രായങ്ങള്‍ സിനിമയ്ക്കുണ്ടായിരുന്നു.

Latest News movie news movie updates