*ദ അണ്‍ടോള്‍ഡ് ഇതിഹാസം ! 'ശ്രീ റാം, ജയ് ഹനുമാന്‍' അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്...*

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തില്‍, സുരേഷ് ആര്‍ട്സ് നിര്‍മ്മാണം വഹിക്കുന്ന 'ശ്രീറാം, ജയ് ഹനുമാന്‍' എന്ന ചിത്രത്തിന്റെ ആകര്‍ഷകമായ പോസ്റ്റര്‍ പുറത്തുവിട്ടു.

author-image
anu
New Update
*ദ അണ്‍ടോള്‍ഡ് ഇതിഹാസം ! 'ശ്രീ റാം, ജയ് ഹനുമാന്‍' അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്...*

 

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തില്‍, സുരേഷ് ആര്‍ട്സ് നിര്‍മ്മാണം വഹിക്കുന്ന 'ശ്രീറാം, ജയ് ഹനുമാന്‍' എന്ന ചിത്രത്തിന്റെ ആകര്‍ഷകമായ പോസ്റ്റര്‍ പുറത്തുവിട്ടു. അണ്‍ടോള്‍ഡ് ഇതിഹാസം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം രാമായണം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. അവധൂതാണ് സംവിധായകന്‍. ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകന്‍ ഉദ്ദേശിക്കുന്നത്.

പ്രശസ്ത നിര്‍മ്മാതാവ് കെ എ സുരേഷിന്റെ ഉടമസ്ഥതയിലുള്ള സുരേഷ് ആര്‍ട്സ്, കന്നഡയിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയാണ്. സുരേഷ് ആര്‍ട്സിന്റെ ബാനറില്‍ കെ എ സുരേഷ് നിര്‍മ്മിക്കുന്ന 'ശ്രീറാം, ജയ് ഹനുമാന്‍' കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായ് പ്രദര്‍ശനത്തിനെത്തുന്ന ഒരു പാന്‍-ഇന്ത്യന്‍ സിനിമയാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളാണ് ചിത്രത്തിലെ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളിലായ് അറിയിക്കും. പിആര്‍ഒ: ശബരി.

Latest News movie news