/kalakaumudi/media/post_banners/4ad4e05cfcb4b105d0b65c6f1fcdbf63d802b69da1e03d29d748896e04c796b1.jpg)
അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച് കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു.
വ്യത്യസ്തമായ പ്രമേയവും, അവതരണ ഭംഗിയും, മികച്ച ഗാനങ്ങളും, മികച്ച സാങ്കേതിക പ്രവര്‍ത്തകരും ഒന്നിച്ച ചിത്രം പ്രേക്ഷകരുടെ മനം കവര്‍ന്നു. ഒന്നാം ഭാഗത്തിന്റെ സൗന്ദര്യത്തിന് ഒട്ടും മങ്ങലേല്‍ക്കാത്ത വിധത്തിലാണ് ബ്യൂട്ടിഫുളിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.
ബ്യൂട്ടിഫുള്‍ 2 എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം വി.കെ.പ്രകാശ് തന്നെ സംവിധാനം ചെയ്യുന്നു. അനൂപ് മേനോന്റേതാണ് തിരക്കഥയും.
പുതിയ ചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുന്നില്ലെന്ന് സംവിധായകന്‍ വി.കെ.പ്രകാശ് വ്യക്തമാക്കി.
ബ്യൂട്ടിഫുള്‍ കഴിഞ്ഞയുടന്‍ തന്നെ ഞാനും അനൂപ് മേനോനും കുടി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേര്‍ന്നത്. ഇത്രയും ഗ്യാപ്പ് ആവശ്യവുമായിരുന്നു. വി.കെ.പ്രകാശ് പറഞ്ഞു.
എന്‍.എം.ബാദുഷ, ആനന്ദ്കുമാര്‍, റിജു രാജന്‍, എന്നിവരാണ് ബാദുഷ പ്രൊഡക്ഷന്‍സ് ആന്‍ഡ് യെസ് സിനിമാസ് കമ്പനിയുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ബ്യൂട്ടിഫുള്ളിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ അണിയറയിലും പ്രവര്‍ത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ ടെക്‌നിഷ്യന്മാരായി മാറിയ ജോമോന്‍ ടി. ജോണും, മഹേഷ് നാരായണനും തന്നെ ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
സംഗീതം രതീഷ് വേഗ. ഉണ്ണിമേനോന്‍, സജിമോന്‍, മുദുല്‍ നായര്‍, വിനയ് ഗോവിന്ദ്, അജയ് മങ്ങാട്, ഹസ്സന്‍ വണ്ടൂര്‍, അജിത് വി.ശങ്കര്‍, ജിസ്സന്‍ പോള്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു.
താരനിര്‍ണ്ണയം നടന്നു വരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പിആര്‍ഒ വാഴൂര്‍ ജോസ്.