'റൈഫിള്‍ ക്ലബ്ബി'ലെ വില്ലന്‍ വേഷം ചോദിച്ചുവാങ്ങി അനുരാഗ് കശ്യപ്

ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ മലയാള ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത് പ്രശസ്ത ഹിന്ദി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്.

author-image
Athira
New Update
'റൈഫിള്‍ ക്ലബ്ബി'ലെ വില്ലന്‍ വേഷം ചോദിച്ചുവാങ്ങി അനുരാഗ് കശ്യപ്

ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ മലയാള ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത് പ്രശസ്ത ഹിന്ദി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. മലയാളത്തില്‍ ആദ്യമായാണ് അനുരാഗ് വേഷമിടുന്നത്. നയന്‍താരചിത്രം 'ഇമയ്ക്ക നൊടികളില്‍' അദ്ദേഹം ചെയ്ത വില്ലന്‍ വേഷം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ചിത്രത്തിന്റെ കാസ്റ്റിംഗ് കാളിനായി പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് ഷെയര്‍ ചെയ്ത പോസ്റ്റിനു താഴെ അനുരാഗ് കശ്യപ് 'അതിഥി വേഷത്തിന് നിങ്ങള്‍ക്ക് മുംബൈയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നടനെ ആവശ്യമുണ്ടോ'
എന്ന് കമന്റിട്ടിരുന്നു. അദ്ദേഹത്തിനെ ക്ഷണിച്ചുകൊണ്ട് ആഷിഖ് അബു റിപ്ലൈ നല്‍കുകയും തുടര്‍ന്ന് വില്ലന്‍ വേഷത്തിലേക്ക് തന്നെ കാസ്‌റ് ചെയ്യുകയും ചെയ്തു.

ആഷിഖ് അബുവിനൊപ്പം സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനും അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും . ഗാംഗ്‌സ് ഓഫ് വാസിപൂര്‍ , ദേവ് ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ പിടിച്ചു പറ്റിയ അനുരാഗ് കശ്യപ് വിജയ് - ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിലും അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Latest News movie news movie updates