
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുശ്രീ. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് താരം പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഈ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
എന്തുകൊണ്ടാണ് അനുശ്രീ ഇടവേളയെടുക്കുന്നതെന്ന് വ്യക്താക്കിയിട്ടില്ല. ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നുവെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. പെട്ടെന്ന് തിരിച്ചെത്തുമെന്നും താരം പറയുന്നു. 'താര' എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.
ദെസ്വിന്‍ പ്രേം സംവിധാനം ചെയ്ത ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദെസ്വിന്‍ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥ. ജെബിന് ജെ ബി പ്രഭ ജോസഫാണ് താര നിര്‍മിക്കുന്നത്. അന്റോണിയോ മോഷന്‍ പിക്ചേഴ്സ്, ക്ലോസ് ഷോട് എന്റര്‍ടെയ്ന്‍മെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് 'താര' എന്ന ചിത്രത്തിന്റെ നിര്‍മാണം.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">