/kalakaumudi/media/post_banners/bdd922c2bbfd0f1280c9af00002aa0d09424d2b1765d5e85b3f597f0e708930e.jpg)
സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അര്‍ച്ചന സുശീലന്‍.അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പ്രിയ താരം അര്‍ച്ചന സുശീലന്‍.
ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അര്‍ച്ചന സന്തോഷവാര്‍ത്ത അറിയിച്ചത്. 'അവര്‍ ലിറ്റില്‍ മിറക്കിള്‍ ഇന്‍ ദി മേക്കിങ്' എന്ന് കുറിച്ചാണ് താരം ചിത്രം പങ്കിട്ടത്.
അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 33-ാം വയസില്‍ ജീവിതത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് താരം. നിരവധി താരങ്ങളാണ് അര്‍ച്ചനയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്. നടി മുക്ത, ആര്യ, ദിയ മേനോന്‍, മൃദുല വിജയ്, ബഷീര്‍ ബാഷി എന്നിവര്‍ കമന്റുകളില്‍ ആശംസകളറിയിച്ചിട്ടുണ്ട്.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">