/kalakaumudi/media/post_banners/1d855512f5636676ec0fb2a4afe1dfe18b1fb07e4647bcd08c777083bc387d14.jpg)
സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ടിനു പാപ്പച്ചനും പ്രേക്ഷകരുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ചാവേര്‍. ഇപ്പോഴിതാ അര്‍ജുന്റെ ജന്മദിനത്തില്‍, ചിത്രത്തില്‍ താരം അവതരിപ്പിക്കുന്ന അരുണ്‍ എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
തകര്‍ന്നുവീണൊരു കെട്ടിടത്തിന്റെ ഭിത്തിയില്‍ വരച്ചുചേര്‍ത്തിരിക്കുന്ന രീതിയിലാണ് അരുണിന്റെ മുഖം പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.
ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാമുഹൂര്‍ത്തങ്ങളുമായി ത്രില്ലും സസ്‌പെന്‍സും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേര്‍. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ ലുക്കുകളുമായി എത്തിയ സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പ്രേക്ഷകര്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. അതിന് പിന്നാലെ എത്തിയിരിക്കുന്ന ഈ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധേയമായിരിക്കുകയാണ്.
ചാവേറില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന അശോകന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കും സോഷ്യല്‍ മീഡിയ മുമ്പ് ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്റെ മുന്‍ ചിത്രങ്ങളെക്കാള്‍ ഏറെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ചിത്രമാണ് ചാവേര്‍.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍.
സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം മെല്‍വി ജെ, സംഘട്ടനം സുപ്രീം സുന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, വി എഫ് എക്‌സ് ആക്‌സല്‍ മീഡിയ, ഡിജിറ്റല്‍ പി ആര്‍ അനൂപ് സുന്ദരന്‍, ഡിസൈന്‍സ് മക്ഗുഫിന്‍, പി.ആര്‍.ഒ ഹെയിന്‍സ്, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്.