/kalakaumudi/media/post_banners/16c471602a5088947953c086a288dde0eb54b938cf8eb08a582797231ecb085a.jpg)
തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകള്‍ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാകുന്നു. നടന്‍ ഉമാപതി രാമയ്യയാണ് നടി കൂടിയായ ഐശ്വര്യയുടെ വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചെന്നൈയില്‍ വച്ചുനടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ വര്‍ഷം വിവാഹവും നടത്തും.
അര്‍ജുന്റെയും നിവേദിത അര്‍ജുന്റെയും മൂത്ത മകളാണ് ഐശ്വര്യ. അഞ്ജനയാണ് ഇളയമകള്‍. നടന്‍ തമ്പി രാമയ്യുടെ മകനാണ് ഉമാപതി.