ഹൃദയാഘാതം; കലാസംവിധായകന്‍ മിലന്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു; വിയോഗം അജിത് സിനിമയുടെ ഷൂട്ടിംഗിനിടെ

കലാസംവിധായകന്‍ മിലന്‍ ഫെര്‍ണാണ്ടസ് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നടന്‍ 'വിടാമുയര്‍ച്ചി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അസര്‍ബൈജാനിലായിരുന്നു അന്ത്യം.

author-image
Web Desk
New Update
ഹൃദയാഘാതം; കലാസംവിധായകന്‍ മിലന്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു; വിയോഗം അജിത് സിനിമയുടെ ഷൂട്ടിംഗിനിടെ

ചെന്നൈ: കലാസംവിധായകന്‍ മിലന്‍ ഫെര്‍ണാണ്ടസ് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നടന്‍ 'വിടാമുയര്‍ച്ചി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അസര്‍ബൈജാനിലായിരുന്നു അന്ത്യം.

ഞായറാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മിലന്‍ ഫെര്‍ണാണ്ടസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജിത് കുമാറിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയര്‍ച്ചി.

സാബു സിറിളിന്റെ സഹായിയായി തുടങ്ങിയ മിലന്‍ 'കലാപ കാതലന്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. മുപ്പതിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചു. ബില്ല, വേലായുധം, വീരം, വേട്ടൈക്കാരന്‍, തുനിവ്, വേതാളം, അണ്ണാത്തെ, പത്തു തല, സാമി 2, ബോഗന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മലയാളത്തില്‍ പത്മശ്രീ ഭരത് സരോജ് കുമാര്‍ എന്ന മലയാള ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

movie tamil movie movie news art director milan fernandez