ആശാ ഭോസ്ലെയുടെ ചെറുമകള്‍ ബോളിവുഡില്‍; അരങ്ങേറ്റ ചിത്രം 'ദി പ്രൈഡ് ഓഫ് ഭാരത് - ഛത്രപതി ശിവാജി മഹാരാജ്'

പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെയുടെ ചെറുമകള്‍ സനായി ഭോസ്ലെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.

author-image
Athira
New Update
ആശാ ഭോസ്ലെയുടെ ചെറുമകള്‍ ബോളിവുഡില്‍; അരങ്ങേറ്റ ചിത്രം 'ദി പ്രൈഡ് ഓഫ് ഭാരത് - ഛത്രപതി ശിവാജി മഹാരാജ്'

 

പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെയുടെ ചെറുമകള്‍ സനായി ഭോസ്ലെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ദി പ്രൈഡ് ഓഫ് ഭാരത് - ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രത്തിലൂടെയാണ് സനായി അഭിനയ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ശിവാജി മഹാരാജിന്റെ ഭാര്യ റാണി സായ് ബോണ്‍സാലെയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. സനായി ആശാ ഭോസ്ലെയുടെ ചെറുമകള്‍ മാത്രമല്ല, ഛത്രപതി ശിവാജി മഹാരാജിന്റെ രാജകുടുംബത്തിന്റെ പിന്‍ഗാമി കൂടിയാണ്.

അലിഗഡ്, സര്‍ബ്ജിത്, ജുന്ദ്, പിഎം നരേന്ദ്ര മോദി, മെയിന്‍ അടല്‍ ഹൂണ്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച പ്രശസ്ത നിര്‍മ്മാതാവ് സന്ദീപ് സിംഗ്, തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ ബയോപിക് ഡ്രാമയായ ദി പ്രൈഡ് ഓഫ് ഭാരത് - ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.

ഛത്രപതി ശിവാജി മഹാരാജിന്റെ കുടുംബപരമ്പരയുടെ പിന്‍ഗാമിയായ സനായി ഭോസ്ലെയെ സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സന്ദീപ് സിംഗ് പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിലാണ് 2026 ഫെബ്രുവരി 19 ന് റിലീസ് ചെയ്യും. സന്ദീപ് സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇമ്മേഴ്സോ സ്റ്റുഡിയോയും ലെജന്‍ഡ് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.

Latest News movie news movie updates