പച്ച ലെഹങ്കയില്‍ തിളങ്ങി ഭാഗ്യ സുരേഷ്; മകളുടെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി

ഭാഗ്യ സുരേഷിന്റെ സംഗീത് ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സുരേഷ് ഗോപി.

author-image
Athira
New Update
പച്ച ലെഹങ്കയില്‍ തിളങ്ങി ഭാഗ്യ സുരേഷ്; മകളുടെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി

ഭാഗ്യ സുരേഷിന്റെ സംഗീത് ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സുരേഷ് ഗോപി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമ മേഖലയില്‍ നിന്ന് വിന്ദുജ മേനോനും അഹാന കൃഷ്ണയും ചടങ്ങില്‍ പങ്കെടുത്തു. സുരേഷ് ഗോപി വിഡിയോ കോളിലാണ് ചടങ്ങില്‍ സാന്നിധ്യം അറിയിച്ചത്.

വിവാഹത്തിനു മുന്നോടിയായി നടത്തിയ പാര്‍ട്ടിയില്‍ പച്ച ലെഹങ്ക അണിഞ്ഞ് ഡാന്‍സ് കളിച്ച് ഭാഗ്യ സുരേഷ്. ജനുവരി 17നാണ് ഭാഗ്യയുടെ വിവാഹം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്ന നിമിഷത്തിനു സാക്ഷ്യം വഹിക്കിക്കാന്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. വിവാഹ റിസപ്ഷന്‍ ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. തിരുവനന്തപുരത്തെ വീട്ടില്‍വച്ച് കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

Latest News movie updates celebrity news