ഒടിടി അടക്കി വാഴാന്‍ ഇനി 'ബാര്‍ബി'യും

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കിടയിലെ രാജകുമാരി ബാര്‍ബി ഡോളിനെ പ്രധാന കഥാപാത്രമാക്കി ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ചിത്രമാണ് 'ബാര്‍ബി' ഇനി ഒടിടിയിലേക്ക്. ഒടിടിയെ അടക്കിവാഴാനാണ് ബാര്‍ബിയുടെ വരവ്.

author-image
anu
New Update
ഒടിടി അടക്കി വാഴാന്‍ ഇനി 'ബാര്‍ബി'യും

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കിടയിലെ രാജകുമാരി ബാര്‍ബി ഡോളിനെ പ്രധാന കഥാപാത്രമാക്കി ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ചിത്രമാണ് 'ബാര്‍ബി' ഇനി ഒടിടിയിലേക്ക്. ഒടിടിയെ അടക്കിവാഴാനാണ് ബാര്‍ബിയുടെ വരവ്. ആഗോളതലത്തില്‍ റെക്കോഡ് കളക്ഷന്‍ നേടിയാണ് ചിത്രം തിയേറ്റര്‍ റണ്‍ അവസാനിപ്പിച്ചത്. 2023ലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ്സ് കളക്ഷന്‍ നേടിയ ചിത്രം എന്ന പ്രത്യേകതയും ബാര്‍ബിക്കുണ്ട്. ഡിസംബര്‍ 21 മുതല്‍ ജിയോ സിനിമയിലാണ് ചിത്രം ലഭ്യമാകുക.

ആമസോണ്‍ പ്രൈമിലും ബുക്ക് മൈ ഷോയിലും വാടക അടിസ്ഥാനത്തില്‍ നേരത്തെ സിനിമ സ്ട്രീം ചെയ്തിരുന്നു. 128-145 മില്ല്യണ്‍ ഡോളര്‍ നിര്‍മ്മാണ ചെലവ് കണക്കാക്കുന്ന സിനിമ 1.386 ബില്ല്യണ്‍ ഡോളര്‍ കളക്ഷന്‍ നേടി.

മികച്ച സംവിധായകയ്ക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച സംവിധായികയാണ് ഗ്രെറ്റ ഗെര്‍വിഗ്. സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങാത്ത 'ലേഡി ബേഡ്', പാട്രിയാര്‍ക്കിയെ പൊളിച്ചെഴുതുന്ന 'ലിറ്റില്‍ വിമണ്‍' പോലുള്ള സിനിമകളുടെ സംവിധായിക ബാര്‍ബിയുടെ ലോകത്തെ എങ്ങനെ പൊളിച്ചെഴുതുമെന്ന പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക്. മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും ആയിരുന്നു ബാര്‍ബി, കെന്‍ എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ലോകമെമ്പാടും ബാര്‍ബി പാവകളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Latest News movie news