പരസ്പരം പോരടിച്ച് ബിജു മേനോനും ആസിഫ് അലിയും ; ജിസ് ജോയ് ചിത്രം 'തലവൻ '

പൂർണ്ണമായും ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ അറിയപ്പെടാത്ത പല ദൂരൂഹതകളുടേയും മറനീക്കുന്നതുമായിരിക്കും.

author-image
Greeshma Rakesh
New Update
പരസ്പരം പോരടിച്ച് ബിജു മേനോനും ആസിഫ് അലിയും ; ജിസ് ജോയ് ചിത്രം 'തലവൻ '

ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ജിസ് ജോയ് ചിത്രം തലവൻ -ന്റെ മോഷൻ പോസ്റ്റർ പുറത്ത്. ജിസ്ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ നാരായണൻ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേറ്റ് വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനും ചേർന്നാണ് നിർമ്മിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരായ ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ പോരടിക്കുന്ന ധ്വനി സൂചിപ്പിക്കുന്ന പോസ്റ്ററോടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്.പൂർണ്ണമായും ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ അറിയപ്പെടാത്ത പല ദൂരൂഹതകളുടേയും മറനീക്കുന്നതുമായിരിക്കും.

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം താരസമ്പന്നവുമാണ്.ദിലീഷ് പോത്തൻ,അനുശ്രീ, റീന്നു മാത്യൂസ്, ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ,, കോട്ടയം നസീർ, അനുരൂപ്, ദിനേശ്, അനുരൂപ്, നനൻ ഉണ്ണി .ബി ലാസ് എന്നിവരും പ്രധാന താരങ്ങളാണ്.

ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന രണ്ടു പേരുടെ ഔദ്യോഗിക ജീവിതത്തിലെ കിടമത്സരമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മൂന്നാട്ടു നയിക്കപ്പെടുന്നത്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന് തിരകഥയൊരുക്കിയത്.

ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

Biju Menon Asif ali thalavan movie jis joy