/kalakaumudi/media/post_banners/f29452c42a22c347fc986ce94bb0efce9b5420c561bbc5e4dd3171960d349791.jpg)
മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമയെടുക്കാന്‍ ഒരുങ്ങി ബ്ലെസ്സി. നിര്‍മ്മാതാവ് പി.കെ സജീവ് അടുത്തിടെ ഒരു അഭിമുഖത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. സെന്‍സിറ്റീവ് പ്രമേയവുമായി മലയാളി പ്രേക്ഷകരുടെ മനസും കണ്ണും നിറച്ച മോഹന്‍ലാല്‍-ബ്ലെസ്സി കോമ്പോ വീണ്ടും എത്തുന്നതില്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകരും.
പി.കെ സജീവ് ബ്ലെസ്സി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച ചിത്രമാണ് 'പ്രണയം'. പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ആടുജീവിതം' തിയേറ്ററുകളില്‍ എത്തിയതിന് ശേഷം പുതിയ സിനിമയുമായി മുന്നോട്ട് പോകുമെന്നാണ് പി കെ സജീവ് പറഞ്ഞത്.
പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതം 2024 ഏപ്രില്‍ 10-നാണ് തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബനാ' യാണ് ഇനിയുള്ള കാത്തിരിപ്പ്. ചിത്രം ജനുവരി 5ന് തിയേറ്ററുകളില്‍ എത്തും.