'അവള്‍ പട്ടിണി കിടക്കും.. ഉപ്പ് ഉപയോഗിക്കില്ല.. പലപ്പോഴും ബോധം നഷ്ടപ്പെടാറുണ്ട്'; ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ബോണി കപൂര്‍

അതൊരു സ്വാഭാവിക മരണമായിരുന്നില്ല, അപകട മരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന്റെ കാരണമന്വേഷിച്ച് പൊലീസ് എന്നെ 48 മണിക്കൂര്‍ വരെ ചോദ്യം ചെയ്തിരുന്നു അതോടെ ഇക്കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

author-image
Priya
New Update
'അവള്‍ പട്ടിണി കിടക്കും.. ഉപ്പ് ഉപയോഗിക്കില്ല.. പലപ്പോഴും ബോധം നഷ്ടപ്പെടാറുണ്ട്'; ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ബോണി കപൂര്‍

നടി ശ്രീദേവിയുടെ മരണ കാരണം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി ഭര്‍ത്താവ് ബോണി കപൂര്‍.
ശ്രീദേവി ശരീരത്തിന്റെ ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ശ്രീദേവി അനാരോഗ്യം മൂലം ബുദ്ധിമുട്ടിയിരുന്നുവെന്ന് ബോണി കപൂര്‍ പറയുന്നു. ശ്രീദേവി ഉപ്പ് ഉപയോഗിക്കാതെ കര്‍ശനമായ ഭക്ഷണക്രമം പാലിച്ചിരുന്നു.

ഇതുമൂലം പലപ്പോഴും ബോധം നഷ്ടപ്പെടാറുണ്ടായിരുന്നു. ശ്രീദേവി മരിച്ച ദിവസം ബോണി കപൂര്‍ ഒപ്പമുണ്ടായിരുന്നെങ്കിലും അവരുടെ മരണകാരണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല.

അതൊരു സ്വാഭാവിക മരണമായിരുന്നില്ല, അപകട മരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന്റെ കാരണമന്വേഷിച്ച് പൊലീസ് എന്നെ 48 മണിക്കൂര്‍ വരെ ചോദ്യം ചെയ്തിരുന്നു അതോടെ ഇക്കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

വാസ്തവത്തില്‍, മാധ്യമങ്ങളില്‍ നിന്ന് വളരെയധികം സമ്മര്‍ദം ഉള്ളതിനാലാണ് എന്നെ ചോദ്യം ചെയ്യേണ്ടി വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നോടു പറഞ്ഞു.

മരണത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് അവര്‍ കണ്ടെത്തി. നുണപരിശോധന അടക്കമുള്ള മുഴുവന്‍ പരിശോധനകളിലൂടെയും ഞാന്‍ കടന്നുപോയി.

ഒടുവില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍, ഇത് ആകസ്മികമായി സംഭവിച്ച മരണമാണെന്ന് വ്യക്തമായി എഴുതിയിരുന്നുവെന്നും ബോണി കപൂര്‍ പറഞ്ഞു. പലപ്പോഴും അവള്‍ പട്ടിണി കിടക്കാറുണ്ടായിരുന്നു.

സ്‌ക്രീനില്‍ തന്നെ നന്നായി കാണണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. എന്നെ വിവാഹം കഴിച്ച സമയത്തും രണ്ടു മൂന്നു തവണ അവള്‍ക്ക് ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ശ്രീദേവക്ക് ബ്ലഡ് പ്രഷര്‍ താഴുന്ന പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

ആഹാരത്തില്‍ ഉപ്പ് ഉള്‍പ്പെടുത്തണമെന്ന് ഉപദേശിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവള്‍ ഇതൊന്നും ഗൗരവമായി എടുത്തില്ല.

അതു സംഭവിക്കുന്നത് വരെ അത്ര ഗൗരവമുള്ളതായിരിക്കില്ലെന്ന് ഞാനും കരുതി. ശ്രീദേവിയുടെ മരണം തികച്ചും നിര്‍ഭാഗ്യകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അവള്‍ അന്തരിച്ചപ്പോള്‍ അനുശോചനം അറിയിക്കാന്‍ നടന്‍ നാഗാര്‍ജുന വീട്ടില്‍ വന്നിരുന്നു. അവര്‍ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയ്ക്കിടെ അവള്‍ ക്രാഷ് ഡയറ്റിലായിരുന്നുവെന്നും അങ്ങനെ അവള്‍ കുളിമുറിയില്‍ വീണു പല്ല് പൊട്ടിയെന്നും അദ്ദേഹം എന്നോട് പറഞ്ഞുവെന്ന് ബോണി കപൂര്‍ വെളിപ്പെടുത്തി.

2018 ലാണ് ശ്രീദേവിയെ ദുബായിലെ ഒരു ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ സംഭവിച്ച മുങ്ങിമരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചിലര്‍ ആരോപിച്ചിരുന്നു.

sreedevi boney kapoor