എന്റെ മനയിലേക്ക് സ്വാഗതം; ബ്രമയുഗം ഞെട്ടിക്കുന്ന ടീസര്‍!!

സമീപകാലത്ത് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളിലൂടെ വിസ്മയം തീര്‍ക്കുകയാണ് മമ്മൂട്ടി.

author-image
Athira
New Update
എന്റെ മനയിലേക്ക് സ്വാഗതം; ബ്രമയുഗം ഞെട്ടിക്കുന്ന ടീസര്‍!!

സമീപകാലത്ത് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളിലൂടെ വിസ്മയം തീര്‍ക്കുകയാണ് മമ്മൂട്ടി. പുതുവര്‍ഷത്തില്‍ വ്യത്യസ്തമായ കഥാപാത്രവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഭൂതകാലം എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തികച്ചും ഭീതിപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറില്‍. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മമ്മൂട്ടക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ 3ഡി സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ഹൊറര്‍ പടമാണ് ഭ്രമയുഗം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ദുര്‍മന്ത്രിവാദിയായി എത്തുമെന്നാണ് സൂചന.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ഭ്രയമുഗം. പ്രശസ്ത സാഹിത്യക്കാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 17 ന് ആരംഭിച്ച ഭ്രമയുഗത്തിന്റെ ചിത്രീകരണം കൊച്ചി, ഒറ്റപ്പാലം അതിരപ്പിള്ളി എന്നിവടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്.

Latest News teaser release movie updates