ക്യാപ്റ്റൻ മാർവൽ താരം കെന്നത്ത് മിച്ചൽ അന്തരിച്ചു; മരണം 49-ാം വയസിൽ

വർഷങ്ങളായി അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്നു താരം

author-image
Greeshma Rakesh
New Update
ക്യാപ്റ്റൻ മാർവൽ താരം കെന്നത്ത് മിച്ചൽ അന്തരിച്ചു; മരണം 49-ാം വയസിൽ

ക്യാപ്റ്റൻ മാർവൽ താരം കെന്നത്ത് മിച്ചൽ അന്തരിച്ചു. 49 വയസായിരുന്നു. ഫെബ്രുവരി 24 നായിരുന്നു അന്ത്യം.കുടുംബാംഗങ്ങളാണ് നടന്റെ വിയോഗവാർത്ത പുറത്തുവിട്ടത്. വർഷങ്ങളായി അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്നു താരം.

 

കാനഡയിലെ ടൊറന്റോയിൽ ജനിച്ച മിച്ചൽ 'നോ മാൻസ് ലാന്റ് 'എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിൾ, ദ റിക്രൂട്ട്, ക്യാപ്റ്റൻ മാർവെൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.ടെലിവിഷൻ സീരീസുകളിലും സജീവമായിരുന്നു താരം.

 

ജെറുക്കോ, സ്റ്റാർ ട്രെക്ക്; ഡിസ്‌കവറി എന്നിവയാണ് ശ്രദ്ധേയമായ സീരീസുകൾ. 2022 ൽ പുറത്തിറങ്ങിയ ദ ഓൾഡ് മാനിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.നടി സൂസൻ മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഒരു മകളും മകനുമുണ്ട്.

 

death movie news Kenneth Mitchell Captain Marvel