/kalakaumudi/media/post_banners/3d8e6810d7c769726946cf0587aff82f17704efd2aded5d9a3330a2cce83407f.jpg)
തമിഴ് നടന്‍ സതീഷിനെ നായകനാക്കി നവാഗതനായ സെല്‍വിന്‍ രാജ് സേവ്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ത്രില്ലര്‍ ചിത്രം കോണ്‍ജറിങ് കണ്ണപ്പന്‍ ഡിസംബര്‍ 8ന് പ്രേക്ഷകരിലേക്കെത്തുന്നു.
എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിക്കുന്നത്.
'ദളപതി68' എന്ന വിജയിയുടെ 68ആമത്തെ സിനിമ നിര്‍മ്മിക്കുന്നത് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 24ആമത്തെ സിനിമയാണ് കോണ്‍ജറിങ് കണ്ണപ്പന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്.
സതീഷിന് പുറമെ റെജിന കസാന്ദ്ര, നാസര്‍, ആനന്ദ് രാജ്, ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവമായിരിക്കും സമ്മാനിക്കുക. ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.ഛായാഗ്രഹണം യുവ.
ചിത്രസംയോജനം: പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഡി ശരവണ കുമാര്‍, അസോസിയേറ്റ് ക്രിയേറ്റീവ് പ്രൊഡ്യുസര്‍: ഐശ്വര്യ കല്‍പാത്തി, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: എസ് എം വെങ്കട്ട് മാണിക്യം, ക്രിയേറ്റീവ് പ്രൊഡ്യുസര്‍: അര്‍ച്ചന കല്‍പാത്തി, കോസ്റ്റ്യൂം: മീനാക്ഷി എന്‍, പിആര്‍ഒ: ശബരി.