നടന്‍ സുരാജിന് വധഭീഷണി, പൊലീസില്‍ പരാതി നല്‍കി

നടന്‍ സുരാജ് വെഞ്ഞാറമൂടിന് വധഭീഷണി. ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നും വാട്‌സാപ്പിലും ഭീഷണി സന്ദേശം അയയ്ക്കുന്നതായി കാക്കനാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ സുരാജ് പറയുന്നു.

author-image
Web Desk
New Update
നടന്‍ സുരാജിന് വധഭീഷണി, പൊലീസില്‍ പരാതി നല്‍കി

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിന് വധഭീഷണി. ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നും വാട്‌സാപ്പിലും ഭീഷണി സന്ദേശം അയയ്ക്കുന്നതായി കാക്കനാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ സുരാജ് പറയുന്നു.

മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ സുരാജ് പ്രതികരിച്ചിരുന്നു. മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ എന്നാണ് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ചില്ലെന്നു ചോദിച്ചാണ് സൈബര്‍ ആക്രമണമെന്ന് സുരാജ് പരാതിയില്‍ പറയുന്നു.

 

 

movie kerala police malayalam movie suraj venjaramoodu