ജൂനിയര്‍ എത്തുന്നു! സന്തോഷം പങ്കുവച്ച് ദീപികയും രണ്‍വീറും

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങും ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും മാതാപിക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്.

author-image
Athira
New Update
ജൂനിയര്‍ എത്തുന്നു! സന്തോഷം പങ്കുവച്ച് ദീപികയും രണ്‍വീറും

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങും ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും മാതാപിക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട് പങ്കുവെച്ചത്. സെപ്റ്റംബറില്‍ കുഞ്ഞ് ജനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇരുവരും അറിയിച്ചു. സിനിമാപ്രവര്‍ത്തകരും നിരവധി ആരാധകരും ആശംസയറിയിച്ച് രംഗത്തെത്തി. 

ശ്രേയ ഘോഷാല്‍, വിക്രാന്ത് മാസി, സോനു സൂദ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ, കൃതി സനണ്‍, വരുണ്‍ ധവാന്‍, അനുപം ഖേര്‍, രാകുല്‍ പ്രീത്, പ്രീതി സിന്റ, സോനം കപൂര്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങി നിരവധി താരങ്ങള്‍ താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു. 2018 നവംബര്‍ 14-നാണ് ഇരുവരും ഇറ്റലിയില്‍ വിവാഹിതരായത്. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് ദീപികയും രണ്‍വീറും കൂടുതല്‍ പരിചയത്തിലാകുന്നത്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'ഫൈറ്റര്‍' എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനി'യായിരുന്നു രണ്‍വീറിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest News movie news celebrity news