നടന്‍ വിനോദ് തോമസിന്റെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

By Web Desk.19 11 2023

imran-azhar

 

 

കോട്ടയം: നടന്‍ വിനോദ് തോമസിന്റെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വാസിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. വിനോദിന്റെ സംസ്‌കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടത്തും.

 

ശനിയാഴ്ചയാണ് കാറില്‍ മരിച്ച നിലയില്‍ വിനോദിനെ കണ്ടെത്തിയത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി പ്രവര്‍ത്തിപ്പിച്ച്, ഗ്ലാസ് ഉയര്‍ത്തിയാണ് കാറിനുള്ളില്‍ വിനോദ് ഇരുന്നത്. മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി വിനോദിന്റെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാവാം എന്നാണ് നിഗമനം.

 

വിനോദിന്റെ മരണത്തിനു ശേഷം പൊലീസ് കാര്‍ പരിശോധിച്ചിരുന്നു. എന്നാല്‍, അസ്വാഭാവികമായൊന്നും പൊലീസിനു കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

 

 

 

 

 

 

OTHER SECTIONS