ദീ​ക്ഷി​ത് ഷെ​ട്ടി​യും ഷൈ​ൻ ടോം ​ചാ​ക്കോ​യും ദ​ർ​ശ​ന​യും ഒ​ന്നി​ക്കു​ന്ന സോജൻ ജോസഫ് ചിത്രം 'ഒ​പ്പീ​സ്'

പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും നൽകുന്ന ഒരു ചിത്രമായിരിക്കുമിത്.ദർശനനായരാണ് നായിക. (സോളമന്റെ തേനീച്ചകൾ ഫെയിം) ഇഷാ തൽവാർ നല്ലൊരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ്.

author-image
Greeshma Rakesh
New Update
ദീ​ക്ഷി​ത് ഷെ​ട്ടി​യും ഷൈ​ൻ ടോം ​ചാ​ക്കോ​യും ദ​ർ​ശ​ന​യും ഒ​ന്നി​ക്കു​ന്ന സോജൻ ജോസഫ് ചിത്രം 'ഒ​പ്പീ​സ്'

 

കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.

കോപ്പയിലെ കൊടുങ്കാറ്റ്' അലർട്ട് 24 X7എന്നീ ചിത്രങ്ങൾ എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്.ലോകപ്രശസ്ത ഫാഷൻ ഇവൻ്റ് ദുബായ് ഫാഷൻ ലീഗിൻ്റെ സി.ഇ.ഒയും ഫൗണ്ടറുമാണ് സോജൻ.ആകർഷൻ എൻ്റെ ർടൈൻമെൻ്റ്പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ' പ്രദ്യുമന കൊളേഗൽ (ഹൈദ്രാബാദ്) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കന്നഡ - തെലുങ്ക് ചിത്രങ്ങളിലെ അപ് കമിംഗ്‌ താരമായ ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോയും ദീക്ഷിത് ഷെട്ടിയും ഒന്നിച്ചഭിനയിച്ച ദസര വലിയ വിജയം നേടിയതാണ്.

പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും നൽകുന്ന ഒരു ചിത്രമായിരിക്കുമിത്.ദർശനനായരാണ് നായിക. (സോളമന്റെ തേനീച്ചകൾ ഫെയിം) ഇഷാ തൽവാർ നല്ലൊരു ഇടവേളക്കുശേഷം  മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ്.

ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.എം. ജയചന്ദ്രൻ്റേതാണ് സംഗീതം. റഫീഖ് അഹമ്മദ്‌, ഹരി നാരായണൻ , മനോജ് യാദവ് എന്നിവരുടേതാണ് വരികൾ. അണിയറയിൽ ബോളിവുഡ് അടക്കമുള്ള ഭാഷകളിലെ കലാകാരന്മാർ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നതും ഏറെ ശ്രദ്ധേയമാണ്.

ജോയ് മാത്യ, പ്രമോദ് വെളിയനാട്,ഇന്ദ്രൻസ്, ജോ ജോൺ ചാക്കോ, ബൈജു എഴുപുന്ന,അനുപ് ചന്ദ്രൻ, കോബ്രാ രാജേഷ്, ജൂബി.പി.ദേവ് ,രാജേഷ് കേശവ്, അൻവർ, ശ്രയാരമേഷ്, വിജയൻ നായർ രമേഷ്,പ്രകാശ് നാരായണൻ, സജിതാ മoത്തിൽ നിതേഷ്, ജീമോൻ, ജീജാ സുരേന്ദ്രൻ, ആൻ്റെണി ചമ്പക്കുളം. എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ബാലചന്ദ്രമേനോൻ വ്യത്യസ്ഥമായ മറ്റൊരു കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. ജനുവരി മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിതത്തിൻ്റെ ചിത്രീകരണം പീരുമേട്, വാഗമൺ, സ്ക്കോട്ട്ലന്റ് എന്നിവിടങ്ങളിലായി പൂർത്തിയാകും.

മലയാളിയും ബോളിവുഡ്ഡിലെ മികച്ച ഛായാഗ്രാഹകനുമായ സന്തോഷ് തുണ്ടിയിൽ ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും മികച്ച കോറിയോഗ്രാഫറായ വിഷ്ണു ദേവയാണ് ഈ ചിത്രത്തിൻ്റെ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.

ആക്ഷൻ ത്രിൽസ് കൈകാര്യം ചെയ്യുന്നത് റിയൽ സതീഷും. പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവ രാജ്, കോസ്റ്റും ഡിസൈൻ - കമാർ എടപ്പാൾ,മേക്കപ്പ് - മനുമോഹൻ,എഡിറ്റിംഗ് - ശ്യാം ശശിധരൻ,കലാസംവിധാനം - അരുൺ ജോസ്, പിആർഒ-വാഴൂർ ജോസ്.

 

 

shine tom chacko dheekshith shetty darsana sudarshan sojan joseph oppees movie