വ്യക്തിപരമായി പുഷ് ചെയ്യുന്ന ചിത്രം, നദികളില്‍ സുന്ദരി യമുനയെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രത്തെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ.

author-image
Web Desk
New Update
വ്യക്തിപരമായി പുഷ് ചെയ്യുന്ന ചിത്രം, നദികളില്‍ സുന്ദരി യമുനയെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രത്തെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ചെയ്ത സിനിമകളില്‍ ഞാന്‍ ഏറ്റവും പുഷ് ചെയ്ത ചിത്രം ഉടലാണ്. അതിന് അതിന്റേതായ ഒരു ക്വാളിറ്റി ഉണ്ട്. അതിന് ശേഷം ഞാന്‍ പുഷ് ചെയ്യുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ധ്യാന്‍ പറഞ്ഞു.

നദികളില്‍ സുന്ദരി യമുന സെപ്റ്റംബര്‍ പതിനഞ്ചിന് തിയേറ്ററുകളില്‍ എത്തുന്നു. രസകരമായ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ട്രെയിലറും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചിത്രത്തില്‍ കണ്ടത്തില്‍ കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസും അഭിനയിക്കുന്നു. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. സരിഗമയാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ എച്ച്ആര്‍ ഒടിടിക്കാണ്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അജയന്‍ മങ്ങാട്, മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസ്സി, പ്രോജക്ട്ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ് ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍.

സൗണ്ട് മിക്‌സിങ് വിപിന്‍നായര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, എ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ഫോട്ടോ സന്തോഷ് പട്ടാമ്പി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പ്രൊമോഷന്‍ സ്റ്റില്‍സ് രോഹിത്കെസുരേഷ്.

dhyan sreenivasan aju varghese nadikalil sundari yamuna malayalam movie movie news