ചീനാട്രോഫിയില്‍ ധ്യാന്‍ ശ്രീനിവാസന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സംവിധായകന്‍ അനില്‍ ലാല്‍ ഒരുക്കുന്ന പുതിയ ചിത്രമായ ചീനാട്രോഫിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

author-image
Web Desk
New Update
ചീനാട്രോഫിയില്‍ ധ്യാന്‍ ശ്രീനിവാസന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സംവിധായകന്‍ അനില്‍ ലാല്‍ ഒരുക്കുന്ന പുതിയ ചിത്രമായ ചീനാട്രോഫിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ്.

പ്രശസ്ത ഷെഫ് സുരേഷ് പിള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറാണ് ചിത്രം.

ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചീന ട്രോഫിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ആനിമയും എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈന്‍ ബാദുഷ എന്‍ എം, സംഗീതം സൂരജ് സന്തോഷ്, വര്‍ക്കി, പശ്ചാത്തലസംഗീതം വര്‍ക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് എസ് നായര്‍, കല അസീസ് കരുവാരക്കുണ്ട്സൗ.

ണ്ട് ഡിസൈന്‍ അരുണ്‍ രാമവര്‍മ്മ, മേക്കപ്പ് അമല്‍, സജിത്ത് വിതുര, കോസ്റ്റ്യൂംസ് ശരണ്യ, ഡിഐ പൊയറ്റിക് പ്രിസം ആന്റ് പിക്‌സല്‍, കളറിസ്റ്റ് ശ്രീക് വാരിയര്‍, ഫൈനല്‍ മിക്‌സ് നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എന്‍ജിനീയര്‍ ടി ഉദയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ്, പിആര്‍ഒ ആതിര ദില്‍ജിത്ത്,വാഴൂര്‍ജോസ്.

first look poster movie dhyan sreenivasan movie news