
സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2024 ല്‍ ആരംഭിക്കുമെന്ന് ദിലീപ്. വോയ്‌സ് ഓഫ് സത്യനാഥന്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ സീരിയസ് ആയി തന്നെ ഈ സിനിമയുമായി മുന്നോട്ടുപോകുന്നുണ്ടെന്നും ജോണി ആന്റണിയും തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ, സിബി തോമസ് എന്നിവരുമായും പല വട്ടം സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
"കുറേ സംഭവങ്ങള്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്. കുറച്ചുകാര്യങ്ങള്‍ കൂടി കിട്ടാന്‍ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചു നില്‍ക്കണം, രണ്ടാം ഭാഗവും മൂന്നാം ഭാഗവും. സിഐഡി മൂസ എന്ന സിനിമയില്‍ കണ്ടത് മൂസയെയും അര്‍ജുന്‍ എന്ന നായയെയുമാണ്. അതു തന്നെയാകും രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുക. സിഐഡി മൂസയും വാളയാര്‍ പരമശിവവുമാണ് രണ്ടാം ഭാഗം എന്ന നിലയില്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമകളാണ്." ദിലീപ് പറഞ്ഞു.