ജനപ്രിയ നായകൻ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാർ; ''പവി കെയർ ടേക്കർ'' ടീസർ പുറത്ത്

ജനപ്രിയ നായകൻ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള,വിനീത് കുമാർ സംവിധാനം ചെയ്യുന്ന ''പവി കെയർ ടേക്കർ'' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി

author-image
Greeshma Rakesh
New Update
ജനപ്രിയ നായകൻ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാർ; ''പവി കെയർ ടേക്കർ'' ടീസർ പുറത്ത്

 

 

ജനപ്രിയ നായകൻ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള,വിനീത് കുമാർ സംവിധാനം ചെയ്യുന്ന "പവി കെയർ ടേക്കർ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് "പവി കെയർ ടേക്കർ".

 

കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം-സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ-ദീപു ജോസഫ്,ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ-നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ രാജൻ,കോസ്റ്റ്യൂംസ്-സഖി എൽസ,മേക്കപ്പ്  -റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ്-അജിത് കെ ജോർജ്,സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്-സുജിത് ഗോവിന്ദൻ,കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

pavi care taker teaser dileep movie news