ധാരാവിയില്‍ നിന്ന് ദിനേശ്! ദിലീഷ് പോത്തന്റെ രസകരമായ കഥാപാത്രം; മനസാ വാചാ ടീസര്‍

നടന്‍, സംവിധായകന്‍ എന്നി നിലകളില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ. റീലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തുവിട്ടു. ഇത് വരെ കണ്ടിട്ടില്ലാത്ത ലൂക്കിലും ഗെറ്റ് അപ്പിലുമാണ് ദിലീഷ് പോത്തനെ മനസാ വാചായുടെ ടീസറില്‍ കാണാന്‍ കഴിയുന്നത്.

author-image
Web Desk
New Update

ധാരാവി ദിനേശ് എന്ന ഒരു കള്ളന്‍ കഥാപാത്രമായി ആണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തു വന്ന മനസാ വാചാ പ്രോമോ സോങ്ങും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ഗാനം ട്രെന്‍ഡിംഗ് ആയിരുന്നു.

" width="100%" height="$11px" frameborder="0" allowfullscreen="allowfullscreen">

നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് മനസാ വാചാ സിനിമയുടെ സംവിധായകന്‍. മിനി സ്‌ക്രീനിലെ നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയൊരാളാണ് ശ്രീകുമാര്‍ പൊടിയന്‍. മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും.

ഇതൊരു ഫണ്‍ എന്റര്‍ടൈനര്‍ സിനിമയാണ്. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്.

ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം എല്‍ദോ ഐസക്ക്, ചിത്രസംയോജനം ലിജോ പോള്‍, സംഗീതം സുനില്‍കുമാര്‍ പി കെ, പ്രൊജക്ട് ഡിസൈന്‍ ടിന്റു പ്രേം, കലാസംവിധാനം വിജു വിജയന്‍ വി വി, മേക്കപ്പ് ജിജോ ജേക്കബ്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ നിസീത് ചന്ദ്രഹാസന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ നിതിന്‍ സതീശന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സ്റ്റില്‍സ് ജെസ്റ്റിന്‍ ജെയിംസ്, വിഎഫ്എക്‌സ് പിക്ടോറിയല്‍ വിഎഫ്എക്‌സ്, ഐ സ്‌ക്വയര്‍ മീഡിയ, കളറിസ്റ്റ് രമേഷ് അയ്യര്‍, ഡിഐ എഡിറ്റര്‍ ഗോകുല്‍ ജി ഗോപി, ടുഡി ആനിമേഷന്‍ സഞ്ജു ടോം, ടൈറ്റില്‍ ഡിസൈന്‍ സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി യാസെര്‍ അറഫാത്ത്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.

teaser manasa vacha malayalam movie dileesh pothen movie news