/kalakaumudi/media/post_banners/ca8e107533131ef0769f39dd78502e46c04e7971e97688d9108ab18789c8efab.jpg)
തിരുവനന്തപുരം: സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
തിരുവനന്തപുരത്ത് പേയാട് താമസിക്കുന്ന ആദിത്യന്‍ കൊല്ലം അഞ്ചല്‍ സ്വദേശിയാണ്. സീരിയലുകളായ സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നിവയുടെ സംവിധായകനാണ്.
മൃതദേഹം തൈക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കൊല്ലത്തേക്ക് കൊണ്ടുപോകും.