ദീര്‍ഘ ചുംബന മത്സരം! സംവിധായകന്‍ ലാല്‍ജോസിന്റെ കുറിപ്പ് ശ്രദ്ധേയം

പെറു യാത്രക്കിടെ കാണാനിടയായ ഒരു ശില്‍പത്തെക്കുറിച്ച് സംവിധായകന്‍ ലാല്‍ജോസ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

author-image
Web Desk
New Update
ദീര്‍ഘ ചുംബന മത്സരം! സംവിധായകന്‍ ലാല്‍ജോസിന്റെ കുറിപ്പ് ശ്രദ്ധേയം

യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. യാത്രാ അനുഭവങ്ങളും യാത്രയിലുണ്ടാകുന്ന രസകരമായ വിശേഷങ്ങളുമടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ അവ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരത്തില്‍ തന്റെ പെറു യാത്രക്കിടെ കാണാനിടയായ ഒരു ശില്‍പത്തെക്കുറിച്ച് സംവിധായകന്‍ ലാല്‍ജോസ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പെറുവിലെ ലവ് പാര്‍ക്കില്‍ ഒരുക്കിയ മനോഹരമായൊരു ശില്‍പമാണ് എല്‍ ബെസോ (ദി കിസ്). ഇതിന്റെ ശില്‍പിയായ വിക്ടര്‍ ഡെല്‍ഫിനും ഭാര്യയും ചുംബിക്കുന്നതാണ് ചിത്രം.

ലാല്‍ജോസ് പങ്കുവച്ച കുറിപ്പ്:

'പെറുവിലെ ലിമയിലെ മിറാഫ്‌ലോര്‍സ് ജില്ലയില്‍ പസഫിക് സമുദ്രത്തിനരികിലുള്ള 'പാര്‍ക്ക് ഡെല്‍ അമോര്‍' (ലവ് പാര്‍ക്ക്) ലെ ഒരു വലിയ ശില്‍പമാണ് എല്‍ ബെസോ (ദി കിസ്). ശില്‍പിയായ വിക്ടര്‍ ഡെല്‍ഫിനും ഭാര്യയും ചുംബിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രാദേശിക വിവരണങ്ങള്‍ അനുസരിച്ച്, ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം നിലനിര്‍ത്താന്‍ കഴിയുന്ന ദമ്പതികള്‍ക്കായി ജില്ലയിലെ മേയര്‍ ഒരു മത്സരം നടത്തുന്നു (അല്ലെങ്കില്‍ നടത്താറുണ്ട്), ഈ ശില്‍പം ഇത് ആഘോഷിക്കുന്നു. ബാഴ്സലോണയിലെ അന്റോണി ഗൗഡിയുടെ പാര്‍ക്ക് ഗുല്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ പാര്‍ക്ക്'.'

Latest News movie news director laljose travel memories