/kalakaumudi/media/post_banners/322f3ee181ff6e6f0a1d646afbad95a2606133a4a96ce0b7d3a64bf218469e56.jpg)
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്.
കുറേ കാലമായി ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിലാണ്.ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച 3 മണിക്ക് ഹൃദയാഘാതമുണ്ടായത്.
സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് രാവിലെ യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.