പൂനം പാണ്ഡെക്കെതിരെ രൂക്ഷ വിമര്‍ശനം; കേസെടുക്കണമെന്ന് സംവിധായകന്‍ അശോക് പണ്ഡിറ്റ്

വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

author-image
Athira
New Update
പൂനം പാണ്ഡെക്കെതിരെ രൂക്ഷ വിമര്‍ശനം; കേസെടുക്കണമെന്ന് സംവിധായകന്‍ അശോക് പണ്ഡിറ്റ്

വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ബോളിവുഡിലെ പ്രമുഖര്‍ പലരും സംഭവത്തില്‍ അവിശ്വസനീയതയും അസഹ്യതയും അറിയിച്ച് രംഗത്തെത്തി.

 

'അവര്‍ ഗര്‍ഭാശയ കാന്‍സര്‍ രോഗികളെ കളിയാക്കുകയാണ് ചെയ്തത്. ആളുകളുടെ വികാരത്തെയും മാനിച്ചില്ല'- സംവിധായകന്‍ അശോക് പണ്ഡിറ്റ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. നടിയും അവരുടെ പി ആര്‍ ഏജന്‍സിയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവേക് അഗ്നിഹോത്രിയും പൂജ ഭട്ടും അടക്കമുള്ള പ്രമുഖര്‍ വിമര്‍ശവുമായി രംഗത്തെത്തി. അതേസമയം സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ നടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ലോക ക്യാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് നടത്തിയ പി ആര്‍ സ്റ്റണ്ട് കാന്‍സര്‍ രോഗികളുടെ ക്ഷേആരാധകരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.

 

Latest News movie news news updates