രൺവീറിനെ നായകനാക്കി ഡോൺ 3; അനൌൺസ്മെൻറ് വീഡിയോ

By Lekshmi.09 08 2023

imran-azhar

 

രൺവീറിനെ നായകനാക്കി ഡോൺ 3. ചിത്രത്തിൻറെ അനൌൺസ്മെൻറ് വീഡിയോ നിർമ്മാതാക്കളായ എക്സൽ എന്റർടൈൻമെൻറ് പുറത്തുവിട്ടു. നേരത്തെ ഷാരൂഖ് ചെയ്തിരുന്ന ഡോൺ വേഷം പുതിയ രീതിയിൽ രൺവീറാണ് ചെയ്യുക. ഫർഹാൻ അക്തർ തന്നെയായിരിക്കും ചിത്രത്തിൻറെ സംവിധാനം.

 

ഡോൺ 3യിൽ ഷാരൂഖ് ഖാൻ അഭിനയിക്കില്ലെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മെ ഹൂം ഡോൺ എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് രൺവീർ സിംഗ് അനൌൺസ്മെൻറ് വീഡിയോയിൽ ഡോണായി അവതരിപ്പിക്കുന്നത്. ന്യൂ ഈറ ബിഗിൻസ് എന്നാണ് ചിത്രത്തിൻറെ ക്യാപ്ഷൻ. അതായത് പുതിയ ഡോണിനെയാണ് ഫർഹാൻ അക്തർ സ്ക്രീനിൽ എത്തിക്കുന്നതെന്ന് വ്യക്തം.

 

അതേ സമയം താൻ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രമല്ല എന്നത് അറിയിച്ചാണ് ഷാരൂഖ് ഡോൺ 3യിൽ നിന്നും പിൻമാറിയത് എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. തുടർന്നാണ് ഡോൺ ഫ്രഞ്ചേസി ഉടമകളായ എക്സൽ എന്റർടൈൻമെൻറ് പുതിയ നായകനെ അവതരിപ്പിച്ചത്. പല യുവതാരങ്ങളെയും സമീപിച്ചതിന് പിന്നാലെ ഒടുവിലാണ് നിർമ്മാതാക്കളുടെ അടുത്തയാളായ രൺവീറിലേക്ക് എത്തിയത് എന്നാണ് വിവരം.

 

OTHER SECTIONS