ഉത്തരവാദിത്തം സംഘടകർക്ക് മാത്രം ;അദ്ദേഹത്തെ വെറുക്കരുത്,എ ആർ റഹ്മാൻ ഷോ പ്രതിഷേധത്തിൽ കാർത്തി

By Hiba .12 09 2023

imran-azhar

 


എ ആർ റഹ്മാന്‍റെ ചെന്നൈയിലെ മ്യൂസിക്ക് ഷോയ്ക്കിടെ ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് നടൻ കാർത്തി. 'ചെന്നൈയിൽ വച്ച് സ്വകാര്യ ഇവെന്റ്റ് മാനേജ്‌മന്റ് കമ്പനി നടത്തിയ എ ആർ റഹ്മാൻ ഷോയിലെ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി വലിയ പ്രതിഷേധം തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്.

 

ടിക്കറ്റ് എടുത്തവർക്കു പോലും സീറ്റ് കിട്ടിയിട്ടില്ല.ഇതിനെല്ലാം എതിരെയും എ ആർ റഹ്മാന് എതിരെയും കുറെ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നു ഇങ്ങനെയൊരു സംഭവമുണ്ടാകാൻ കാരണം റഹ്മാനാല്ല, സംഘാടകർ മാത്രമാണ് കാരണമെന്നാണ് കാർത്തി സോഷ്യൽ മീഡിയ പോസ്റ്റിലൂ‌ടെ പറയുന്നത്. താനും കുടുംബവും പരിപാടിയിലുണ്ടായിരുന്നുവെന്നും കാർത്തി പറഞ്ഞു.

 

 

മൂന്ന് പതിറ്റാണ്ടിലേറെയായി നിങ്ങൾ റഹ്മാൻ സാറിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു... കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കിടെ സംഭവിച്ചത് നിർഭാഗ്യകരമാണ്. എന്നിരുന്നാലും, ആദ്ദേഹത്തെ അത് വല്ലാതെ ബാധിക്കുമെന്ന് അറിയാമായിരുന്നു.

 

എന്റെ കുടുംബവും ആ പരിപാടിയിൽ ഉണ്ടായിരുന്നു, പക്ഷേ ഞാൻ ഇക്കാര്യത്തിൽ എ ആർ റഹ്മാൻ സാറിനൊപ്പമാണ്. ഇവന്റ് സംഘാടകർ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

 

റഹ്മാൻ സാർ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹം എല്ലാവർക്കും നൽകുന്നു, അതിനാൽ അദ്ദേഹത്തിനോ‌ടുള്ള വെറുപ്പിന് പകരം സ്‌നേഹം തിരികെ നൽകണമെന്ന് എല്ലാ ആരാധകരോടും ഞാൻ അഭ്യർത്ഥിക്കുന്നു. വെറുപ്പിനു മുകളിലുള്ള സ്നേഹമാകണം..., കാർത്തി കുറിച്ചു.

 

 

20,000 പേരെ ഉൾക്കൊള്ളിക്കാൻ പറ്റുന്ന സംഗീത പരിപാടിയിൽ ഏകദേശം 50000 പേരിൽ കൂടുതൽ ടിക്കറ്റുകൾ വിതരണം ചെയ്തു.ഷോയ്ക്കിടെ സ്ത്രീകൾക്കെതിരെ ലൈംഗീകാതിക്രമം ഉണ്ടായി കൂടാതെ കുറെ പേർ തിരക്കിൽ പെട്ട് കുഴഞ്ഞു വീണു.മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഗതാഗത കുരുക്കിൽ ഏർപെട്ടപ്പോഴാണ് സംഭവം കൂടുതൽ വഷളായത് .

OTHER SECTIONS