/kalakaumudi/media/post_banners/f9e23adc5ad8e46de65d113ef24d85b8b4b25542261cd32ba3f67d0cc93fe663.jpg)
കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പഴയതുപോലെയല്ല, ഉറങ്ങിയിച്ച് കുറേ നാളുകളായി എന്നുമാണ് വീഡിയോയില്‍ ദുല്‍ഖര്‍ പറഞ്ഞത്.
വീഡിയോ ആരാധകരെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. ദുല്‍ഖറിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന ആശങ്കയായിരുന്നു ഉയര്‍ന്നത്.
ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി. ദുല്‍ഖര്‍ പങ്കുവച്ചത് പരസ്യ വീഡിയോ ആയിരുന്നു. ഒരു മൊബൈല്‍ പരസ്യത്തിന്റെ ഭാഗമായുള്ള പ്രമോഷനുവേണ്ടിയുള്ള വീഡിയോ ആയിരുന്നു അത്.
മൊബൈലിന്റെ പരസ്യവും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ഞാന്‍ വിചാരിച്ചതിലും ഏറെ ശക്തമാണ് ഈ ഫോണ്‍ എന്നില്‍ ഉളവാക്കിയ മാന്ത്രിക ശക്തി. അതിന്റെ മാന്ത്രികതയില്‍ നിന്ന് രക്ഷപ്പെടാന്‍ ധ്യാനം പരിശീലിച്ചിട്ടുപോലും കഴിയുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ പരസ്യവീഡിയോ പുറത്തുവിട്ടത്.