250 കിലോ ഭാരമുള്ള പ്രതിഷ്ഠ; രജനികാന്തിന് തമിഴ്നാട്ടിൽ ക്ഷേത്രം, പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച

By Greeshma Rakesh.05 11 2023

imran-azhar

 

 

തെന്നിന്ത്യൻ താരം രജനികാന്തിന് തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍. ഇതിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എ എൻ ഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്.

 

250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്. ആരാധകരില്‍ ഒരാള്‍ നിർമിച്ച ഈ ക്ഷേത്രത്തിൽ എന്തിനാണ് രജനിയുമായി ബന്ധമില്ലാത്ത ഈ ചിത്രമെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

 

അതേസമയം, തിരുവന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രജനികാന്ത് ഇപ്പോൾ. ജയ് ഭീം സിനിമയുടെ സംവിധായകൻ ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘തലൈവര്‍ 170’.

 

OTHER SECTIONS