രണ്‍ജി പണിക്കര്‍ക്ക് വീണ്ടും ഫിയോകിന്റെ വിലക്ക്

By web desk.04 12 2023

imran-azhar

 

കൊച്ചി: നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഫിയോക്. തിയേറ്റര്‍ ഉടമകളുടെ സംഘടനയാണ് ഫിയോക്. നടന്റെ പങ്കാളിത്തത്തിലുള്ള നിര്‍മാണ വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് ഫിയോക് അറിയിച്ചു.
കുടിശിക തീര്‍ക്കുംവരെ രണ്‍ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നും തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.

 

കഴിഞ്ഞ ഏപ്രില്‍ മാസവും രണ്‍ജി പണിക്കര്‍ക്കെതിരെ ഫിയോക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. രണ്‍ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത്.

 

വിലക്ക് നിലനില്‍ക്കെ തന്നെ രണ്‍ജി പണിക്കര്‍ പ്രധാനവേഷത്തിലെത്തിയ സെക്ഷന്‍ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്തിരുന്നു.

 

 

OTHER SECTIONS