സിനിമകൾ ഒ.ടി.ടിയ്ക്ക് നൽകുന്നതിൽ പ്രതിഷേധം; ഫെബ്രുവരി 22 മുതൽ സിനിമകൾ റിലീസ് ചെയ്യില്ല തിയറ്റർ ഉടമകൾ

കരാർ ലംഘിച്ച് സിനിമകൾ ഒ.ടി.ടിയിൽ നൽകുന്നതിൽ പ്രതിഷേധിച്ചാണ് പുതിയ നടപടി.തിയറ്റർ ഉടമകളുടെ കൊച്ചിയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം

author-image
Greeshma Rakesh
New Update
സിനിമകൾ ഒ.ടി.ടിയ്ക്ക് നൽകുന്നതിൽ പ്രതിഷേധം; ഫെബ്രുവരി 22 മുതൽ സിനിമകൾ റിലീസ് ചെയ്യില്ല തിയറ്റർ ഉടമകൾ

 

ഫെബ്രുവരി 22 വ്യാഴാഴ്ച മുതൽ സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കരാർ ലംഘിച്ച് സിനിമകൾ ഒ.ടി.ടിയിൽ നൽകുന്നതിൽ പ്രതിഷേധിച്ചാണ് പുതിയ നടപടി.തിയറ്റർ ഉടമകളുടെ കൊച്ചിയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

തിയറ്ററിൽ എത്തി 42 ദിവസം കഴിഞ്ഞാൽ മാത്രമേ സിനിമ ഒ.ടി.ടിക്ക് നൽകുകയുള്ളു എന്ന സത്യവാങ്മൂലം ഫിലിം ചേംബറിൽ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ നൽകുന്നതാണ്.

ഇത് പലതവണയായി പല നിർമ്മാതാക്കളും ലംഘിച്ച് സിനിമ ഇറങ്ങിയ ഉടൻ തന്നെ ഒ.ടി.ടിക്ക് നൽകുന്നു. ഇത് തിയറ്ററുടമകൾക്ക് നഷ്ടം ഉണ്ടാക്കുന്നുവെന്നും ഫിയോക് ഭാരവാഹികൾ പറഞ്ഞു.റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തിൽ നിന്ന് 55 ശതമാനമായി കുറക്കണമെന്നും തിയറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്.

സിംഗിൾ സ്ക്രീൻ തിയറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികൾ ആരോപിച്ചു. അതേസമയം, സിനിമ റിലീസ് നിർത്തിവെക്കുമെന്ന് അറിയിച്ചിട്ടില്ലെന്ന് ഫിലിം ചേമ്പർ വ്യക്തമാക്കി.

movie news feuok