സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്‌തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

author-image
Web Desk
New Update
സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

നാഗര്‍കോവില്‍: സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്‌തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

തമിഴ്‌നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷനാണ് കനല്‍ കണ്ണന്‍. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫിസില്‍ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമ്പോള്‍ ഹിന്ദു മുന്നണി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.

ക്രിസ്ത്യന്‍വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കനല്‍ കണ്ണനെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തത്. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിന്‍ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

ക്രിസ്ത്യന്‍ മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുന്നതും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതുമാണ് കണ്ണന്റെ ട്വീറ്റെന്നാണ് ഓസ്റ്റിന്റെ പരാതിയില്‍ പറയുന്നത്. ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ കണ്ണന്‍ നടപടി നേരിട്ടിട്ടുണ്ട്.

police Tamil Nadu kanal kannan politics