/kalakaumudi/media/post_banners/fd25cb13e0d7b41ab64db65421236b14a24f2469640d18ba539071ac15a0d528.jpg)
മുബൈ: അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി നയന്‍താരക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ചിത്രം മതവികാരങ്ങള്‍ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മീര ഭയന്ദര്‍ നിവാസി നല്‍കിയ പരാതിയിലാണ് നയന്‍താരയ്ക്കും മറ്റ് 7 പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
നയന്‍താരയുടെ 75-ാം ചിത്രമായ അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ് എന്ന തമിഴ് ചിത്രം വിവാദത്തെ തുടര്‍ന്ന് നെറ്റ്ഫ്ലിക്സില്‍ നിന്ന് പിന്‍വലിച്ചിരുന്നു. നയന്‍താരയ്ക്കും അവരുടെ സിനിമയ്ക്കുമെതിരെ ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ നേരത്തെ മുംബൈ പോലീസും കേസെടുത്തിരുന്നു. നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 1 ന് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 29നാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യ്തത്.