ഹിറ്റ് സിനിമകളുടെ എഡിറ്റര്‍; ഹരിഹരപുത്രന്‍ അന്തരിച്ചു

By priya.26 08 2023

imran-azhar

 

 

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. തൈക്കാട് ശാന്തി കവാടത്തില്‍ രണ്ട് മണിക്ക് ആണ് സംസ്‌കാരം.

 

അദ്ദേഹം 50 വര്‍ഷത്തോളം സിനിമയില്‍ സജീവമായിരുന്നു. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥന്‍, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്നു അദ്ദേഹം.


മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റര്‍, എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സപഹപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.

'പ്രിയപ്പെട്ട ഹരിഹരപുത്രന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളത്തില്‍ പ്രശസ്തമായ ഒരുപാട് ചിതങ്ങളുടെ എഡിറ്റര്‍ ആയിരുന്ന പുത്രന്‍ സാറിന്റെ ദേഹവിയോഗതത്തില്‍ പ്രാര്‍ത്ഥനയോടെ', എന്നാണ് അനുശോചനം അറിയിച്ച് കൊണ്ട് മധുപാല്‍ കുറിച്ചത്.

 

 

 

 

 

OTHER SECTIONS